മന്ത്രിയുടെ കാറിന് മുകളിൽ ചാടിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; തുണിയുരിഞ്ഞ് പൊലീസ്; വീഡിയോ കാണാം

മന്ത്രിയുടെ കാറിന് മുകളിൽ ചാടിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; തുണിയുരിഞ്ഞ് പൊലീസ്; വീഡിയോ കാണാം

ആറളം ഫാമിൽ കാട്ടാന ആക്രമണത്തെ തുടർന്ന് സർവകക്ഷി യോഗത്തിനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം. സർവകക്ഷി യോഗം നടന്ന ഏടൂരിലായിരുന്നു സംഭവം.

കരിങ്കൊടിയുമായി ആദ്യം വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് പിടിച്ചുനീക്കിയെങ്കിലും കൂടുതൽ പ്രവർത്തകരെത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മന്ത്രിയുടെ കാറിന് മുകളിലേക്ക് ചാടിക്കയറിയത്. താഴേക്ക് വലിച്ചിറക്കാനുള്ള പൊലീസിന്‍റെ ശ്രമത്തിനിടെ ഇയാളുടെ തുണിയുരിയുകയും ചെയ്തു.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://www.madhyamam.com/content/servlet/RDESController?command=rdm.ServletVideoPlayer&app=rdes&partner=madhyamam&type=7&sessionId=RDWEBJCPU2AUFPUTMZXZMABCWAQOB07R9RIU2&uid=video_24020NdW2SR0gmNs5YVWOJObIqzxJk1fvpwyJ2729753

Leave a Reply