മമ്മുട്ടിക്ക്‌ എന്നെ ഇഷ്ടമല്ല, തുറന്നടിച്ച്‌ ഗണേഷ്‌ കുമാർ

മമ്മുട്ടിക്ക്‌ എന്നെ ഇഷ്ടമല്ല, തുറന്നടിച്ച്‌ ഗണേഷ്‌ കുമാർ

നായകന്റെയും വില്ലന്റെയും ശക്തനായ വലംകൈയായി ഒരേസമയം മലയാള സിനിമയിൽ തിളങ്ങിയ താരമാണ്‌ കെ.ബി ഗണേഷ് കുമാർ. നിലവിൽ രാഷ്‌ട്രീയത്തിൽ സജീമാണ്‌. എംഎഇഎയായും തിളങ്ങുന്ന നടൻ മമ്മുട്ടിക്കെതിരെ നടത്തിയ തുറന്ന്‌ പറച്ചിലാണ്‌ ഇപ്പോൾ കോലിളക്കം സൃഷ്ടിച്ചിരിക്കുന്നത്‌. താരങ്ങളുടെ സംഘടനയായ അമ്മയിലും സജീവപ്രവർത്തകനായ ​ഗണേഷ് കുമാർ നടൻ മമ്മൂട്ടിയ്‌ക്ക്‌ തന്നോട്‌ എന്തോ ദേഷ്യമുണ്ടെന്ന്‌ തുറന്നടിച്ചു. ന്യൂസ് 18 ചാനലിന്‌ നൽകിയ അഭിമുഖത്തിലാണ് ​ഗണേഷ് കുമാർ മമ്മൂട്ടിക്ക് തന്നെ അത്ര ഇഷ്ടമല്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞത്.

ഗണേഷ്‌ കുമാറിന്റെ വാക്കുകൾ
‘മമ്മൂക്കയുമായി നല്ല ബന്ധമാണ്. മമ്മൂക്കയുടെ ഏറ്റവും വലിയ ആരാധകനാണ്.’ ‘പക്ഷെ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടൻ എന്ന നിലയിൽ റോൾ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വർഷമായി. അവസാനമായി അഭിനയിച്ചത് കിങിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അത് സംസാരിക്കേണ്ട കാര്യമില്ല. അങ്ങനെയൊന്നും ഞാൻ ആരോടും ചോദിക്കില്ല.’ ഒടുവിൽ കാവ്യയുമെത്തി…, ചിങ്ങപ്പുലരിയില്‍ നടിയുടെ പുതിയ തുടക്കം, ആരാധകർ കാത്തിരുന്ന സര്‍പ്രൈസ് ഇതായിരുന്നു! ‘അതുപോലെ തന്നെ എനിക്കൊരു അവസരം തരണമെന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. എനിക്ക് വന്ന അവസരങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. വിശുദ്ധ ഖുറാനിൽ പറയുന്നതുപോലെ…
നീ കഴിക്കേണ്ട ധാന്യത്തിൽ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാൻ അഭനയിക്കേണ്ട പടങ്ങളിൽ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്. അമ്മയുടെ മീറ്റിങിൽ വെച്ച് മമ്മൂക്കയെ കാണാറുണ്ട്.’ ‘മമ്മൂക്കയോട് സംസാരിക്കാറുണ്ട്. കാണുമ്പോൾ ലോഹ്യമാണ്. എന്തുകൊണ്ടോ അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല. പക്ഷെ എനിക്ക് അദ്ദേഹത്തോട് ഇഷ്ട കുറവില്ല. ഞാൻ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആ​ദ്യം ഞാൻ മമ്മൂക്കയെ കാണുമ്പോൾ അദ്ദേഹത്തിന്റെ പ്രായം മുപ്പത്തിയാറ് വയസായിരുന്നു.’ ‘ഞാൻ അന്ന് സിനിമയിലില്ല. കോളേജ് വിദ്യാർത്ഥിയായിരുന്നു. ലാലേട്ടനെ ഫോണിൽ വിളിക്കാറുണ്ട്. മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു വല്ലപ്പോഴും ജയറാം എന്നിവരെയും വിളിച്ച് സംസാരിക്കും. മുകേഷിനെ നേരിട്ട് പോയി കാണാറുണ്ട്. അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ രണ്ട് ദിവസത്തേക്ക് ചിരിക്കാനുള്ളവ കിട്ടുമെന്നും’, സൗഹൃദത്തെ കുറിച്ച് സംസാരിച്ച് ​ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply