മലയാള സിനിമയിൽ ഒരു കാലഘട്ടത്തിൽ തിളങ്ങി നിന്ന താരമായിരുന്നു അഞ്ജു അരവിന്ദ്. ബിഗ്ഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ അവസരങ്ങൾ തേടിയെത്തി. പിന്നീട് അഭിനയരംഗത്തു നിന്നും താരം ഇടവേളയെടുത്തു. അതിനു ശേഷം ഏതാണ്ട് ഇരുപത് വർഷത്തോളം അഭിനയ രംഗത്ത് നിന്ന് അപ്രത്യക്ഷയായി. വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് സീസൺ ടുവിൽ അതിഥി ആയായാണ് തിരിച്ച് എത്തിയത്. അഭിനയത്തെ തഴഞ്ഞ് ഡാൻസിൽ സജീവമാകാനായിരുനനു ഇഷ്ടം. വിവാഹശേഷം കേരളം വിട്ട് കുടുംബവുമൊത്ത് ബംഗളുരുവിലേക്ക് ചേക്കേറി.
സീരിയലുകളിൽ നിന്നും തനിക്കു നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചു താരം നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ സീരിയൽ നിർത്താൻ ഉണ്ടായ കാരണത്തെക്കുറിച്ചു താരം തുറന്ന് പറഞ്ഞു. നല്ല വേഷങ്ങൾ ആണെന്ന് പറഞ്ഞു വിളിച്ചിട്ട് ചതിക്കപ്പെട്ട നിരവധി അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട്. ഫുൾ ടൈം കഥാപാത്രമാണെന്നു പറഞ്ഞു വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് പൂർത്തിയാക്കി തിരികെ അയച്ചിട്ടുണ്ട്. കൂടാതെ നമ്മളോട് പറയാതെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിക്കുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായപ്പോഴാണ് സീരിയൽ നിർത്താൻ തീരുമാനിച്ചത് എന്നും താരം വ്യക്തമാക്കി.