വിമാനത്തിൽ സ്വയംഭോഗം: ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

വിമാനത്തിൽ സ്വയംഭോഗം: ഇന്ത്യൻ ഡോക്ടർ അറസ്റ്റിൽ

വിമാനയാത്രക്കിടെ 14 കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനവും സ്വയംഭോഗം ചെയ്യുകയും ചെയ്ത ഇന്ത്യൻ വംശജനായ അമേരിക്കൻ ഡോക്ടർ അറസ്റ്റിൽ. 33 കാരനായ ഡോ. സുധീപ്ത മൊഹന്തിയാണ് ഫെഡറേഷൻ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബോസ്റ്റൺ എഫ്ബിഐയാണ് ഇത് സംബന്ധിച്ചുള്ള വാർത്താക്കുറിപ്പ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി ഓഫീസ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഹോണോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിൽ വച്ചാണ് സംഭവം. മസാച്യുസെറ്റ്‌സിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ഡോ. സുദീപ്ത മൊഹന്തി എന്ന ഡോക്ടറെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു. അശ്ലീല ചേഷ്ടകൾ കാണിച്ചതിന് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രത്യേക വിമാന നിയമങ്ങൾ പ്രകാരം കേസെടുക്കുകയും ചെയ്തു. ട്വിറ്ററിൽ വ്യക്തമാക്കി.

വാർത്തക്കൂറിപ്പ് പ്രകാരം, ബോസ്റ്റണിലെ ബെത്ത് ഇസ്രായേൽ ഡീക്കനെസ് മെഡിക്കൽ സെന്ററിലെ പ്രൈമറി കെയർ ഫിസിഷ്യനായ ഡോ. മൊഹന്തി യാത്ര തുടങ്ങിയത്. 14കാരിയായ പെൺകുട്ടിക്കും അവരുടെ മുത്തശ്ശിക്കുമൊപ്പമാണ് ഇയാൾ യാത്ര നടത്തിയത്. യാത്രയുടെ പാതിയിൽ ഡോക്ടർ സ്വയംഭോഗത്തിൽ ഏർപ്പെടുന്നതായി പെൺകുട്ടി ശ്രദ്ധിച്ചത്. പുതപ്പുകൊണ്ട് മൂടിയ നിലയിലാണ് ഇയാളുടെ സാഹസിക പ്രവൃത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബാക്കി സമയം വിമാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് സീറ്റ് മാറുകയും ചെയ്തുവെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പിന്നീട്, ബോസ്റ്റണിൽ വിമാനമിറങ്ങിയതിന് ശേഷം പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു.

Leave a Reply