കൊലപാതകം അപകടമാക്കി: അന്വേഷണത്തിൽ പക്ഷെ സത്യം പുറത്ത്‌, അനിയനും സുഹൃത്തും പിടിയിൽ

കൊലപാതകം അപകടമാക്കി: അന്വേഷണത്തിൽ പക്ഷെ സത്യം പുറത്ത്‌, അനിയനും സുഹൃത്തും പിടിയിൽ

ബൈക്ക്‌ അപകടത്തിൽ ചേട്ടൻ മരിച്ച കേസിൽ നിർമായക വഴിത്തിരിവ്‌. ജ്യേഷ്ഠനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ നിന്നു തെറിച്ചുവീണു മരിച്ചതാണെന്നു പ്രചരിപ്പിച്ചതാണെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. അനിയനും സുഹൃത്തും പോലീസ് പിടി കൂടി. അരിമ്പൂർ നാലാംകല്ല് കുന്നത്തുംകര ഷാജിയുടെ മകൻ ഷൈൻ കൊല്ലപ്പെട്ട കേസിലാണ് അനുജൻ ഷെറിനേയുംസുഹൃത്ത് അരുണിനെയും എസ്എച്ച്ഒ ടി.പി. ഫർഷാദും സംഘവും പിടികൂടിയത്. തങ്ങൾക്കൊപ്പം ബൈക്കിലിരുന്നു സഞ്ചരിക്കുമ്പോൾ തെറിച്ചുവീണ ഷൈൻ റോഡിൽ തലയിടിച്ചു മരിച്ചുവെന്നാണ് ഷെറിനും അരുണും എല്ലാവരോടും പറഞ്ഞത്.

എന്നാൽ ഷൈനിന്റെ തലയിൽ കണ്ടത് ബൈക്കിൽ നിന്നു വീണാൽ ഉണ്ടാകുന്ന മുറിവല്ലയെന്നും ഇത് ശക്തിയായി അടിയേറ്റുണ്ടായ മുറിവാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതാണ് കേസിന് വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവിയരങ്ങൾ പുറത്തായത്. തിരുച്ചിറപ്പള്ളിയിൽ പെയിന്റിങ് ജോലിയാണു ഷൈനിന്നുണ്ടായിരുന്നത്. സഹോദരൻ ഷെറിൻ കുന്നത്തങ്ങാടിയിലെ ഓട്ടോ ഡ്രൈവറാണ്. അനുജന്റെ കയ്യിൽ നിന്നും ഷൈൻ പലപ്പോഴായി പണം കടം വാങ്ങിയിരുന്നു ഇതിന്റെ പേരിൽ ഇവർക്കിടയിൽ പലപ്പോഴും വഴക്ക് പതിവായിരുന്നു

Leave a Reply