ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ജ്വല്ലറി കടയുടമ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉദ്ഘാടനത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ജ്വല്ലറി കടയുടമ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജ്വല്ലറി ഉടമ മരിച്ച നിലയില്‍. മംഗളൂറുവിനടുത്ത കഡബയിലെ കെ.നാഗപ്രസാദ് (37) ആണ് മരിച്ചത്.വ്യാഴാഴ്ചയാണ് സംഭവം.

ഗുണ്ട്യയില്‍ പാത പരിസരത്ത് അപകടത്തില്‍ മരിച്ചതെന്ന് തോന്നിക്കുന്ന അവസ്ഥയിലാണ് നാഗപ്രസാദിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വന്തമായി ജ്വല്ലറി എന്നത് നാഗപ്രസാദിന്റെ നീണ്ട കാലത്തെ ആഗ്രഹമായിരുന്നു. മര്‍ദലയിലെ മസ്ജിദ് കോംപ്ലക്സില്‍ “ഐശ്വര്യ ഗോള്‍ഡ്”എന്ന പേരില്‍ സ്ഥാപനം വ്യാഴാഴ്ച തുറന്നു പ്രവര്‍ത്തിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു നാഗപ്രസാദിന്റെ മരണം.

Leave a Reply