കേരളത്തിലെ പത്തോളം പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി റെയ്ഡ്.
നടിയും അവതാരികയുമായ പേളി മാണി, ഫിഷിങ് ഫ്രീക്ക് സെബിൻ, അൺബോക്സിങ് ഡൂഡ്,എം ഫോർ ടെക്, അഖിൽ എൻ.ആർ.ബി, അർജു, ജയരാജ് ജി നാഥ്, റെയ് സ്റ്റാർ എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത് എന്നാണ് വിവരങ്ങൾ.
വലിയ വരുമാനത്തിന് അനുസരിച്ചുള്ള ആദായ നികുതി യൂട്യൂബർമാർ അടക്കുന്നില്ലെന്ന് കണ്ടെത്തിയത്തോടെയാണ് റെയ്ഡ്.
യൂട്യൂബ് കൂടാതെ, മറ്റ് മാർഗങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ടെന്നും അത് നികുതിയുടെ പരിധിയിൽ വരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.