കോട്ടയത്ത് വള്ളം മുങ്ങി രണ്ട് പേർ മരിച്ചു

കോട്ടയത്ത് വള്ളം മുങ്ങി രണ്ട് പേർ മരിച്ചു

കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേര്‍ മരിച്ചു. തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്.

ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33), സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്.

വൈക്കം ഉദയനാപുരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ കെ ദീപേഷിന്റെ ഇളയ മകനാണ് ഇവാൻ. ദീപേഷിന്റെ ഭാര്യ, രണ്ട് കുട്ടികള്‍, ഭാര്യയുടെ മാതാപിതാക്കള്‍, ഭാര്യാസഹോദരൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം നടന്നത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

Leave a Reply