പൊതുസ്ഥലത്ത് വെച്ച് ആരെങ്കിലും പുക വലിച്ചാല്‍ എല്ലാവരും അയാളെ തുറിച്ചു നോക്കണം; വിചിത്ര ആശയവുമായി ഒരു ഭരണകൂടം

പൊതുസ്ഥലത്ത് വെച്ച് ആരെങ്കിലും പുക വലിച്ചാല്‍ എല്ലാവരും അയാളെ തുറിച്ചു നോക്കണം; വിചിത്ര ആശയവുമായി ഒരു ഭരണകൂടം

പൊതുസ്ഥലത്ത് വെച്ച് ആരെങ്കിലും പുക വലിച്ചാല്‍ എല്ലാവരും അയാളെ തുറിച്ചു നോക്കണം. ഇതൊരു പുതിയ ആശയമാണ്. എന്നാൽ ഈ ആശയം ഇന്ത്യയിലല. കയില നിരോധന നിയമങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഹോങ്കോങ്. പുകവലി കുറച്ച് ടൊബാക്കോ ഫ്രീ ഏരിയയായി പൊതുസ്ഥലങ്ങളെ മാറ്റാന്‍ വളരെ വ്യത്യസ്തമായ ഒരു മാര്‍ഗമാണ് ഹോങ്കോങ് ആരോഗ്യ മേധാവി മുന്നോട്ട് വയ്ക്കുന്നത്. ലോ ചുങ്-മൗ പറഞ്ഞത് പുകവലി നിരോധിച്ചിരിക്കുന്ന സ്ഥലത്ത് ആരെങ്കിലും പുകവലിക്കാന്‍ തുനിഞ്ഞാല്‍ അവരെ തുറിച്ച് നോക്കണമെന്നും അങ്ങനെ പുകവലിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നുമാണ്.

പുകവലി നിരോധിത സ്ഥലത്ത് വച്ച് ആരെങ്കിലും സിഗരറ്റ് വലിക്കാന്‍ കൈയ്യിലെടുത്താല്‍ ചുറ്റുമുള്ള എല്ലാവരും ചേര്‍ന്ന് അയാളെ തുറിച്ച് നോക്കണം. അതോടെ അയാള്‍ സിഗരറ്റ് വലിക്കാന്‍ മടിക്കും. എങ്ങനെയാണ് ഒരു പുകയില നിരോധിത നഗരം സൃഷ്ടിക്കുക എന്ന നിയമ നിര്‍മ്മാതാക്കളുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ഈ വിചിത്രമായ ആശയം ആരോഗ്യ മേധാവി ലോ ചുങ്-മൗ മുന്നോട്ട് വച്ചത്.

Leave a Reply