ഇടുക്കി മെഡിക്കല്‍ കോളജിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യം‌

ഇടുക്കി മെഡിക്കല്‍ കോളജിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നല്‍കണമെന്ന് കേരള കോണ്‍ഗ്രസ്-ജേക്കബ് യുവജന വിഭാഗം ആവശ്യപ്പെട്ടു.

ഇടുക്കി മെഡിക്കല്‍ കോളജ് സ്ഥാപിതമായത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.

ഇടുക്കി മെഡിക്കല്‍ കോളജ് ഇടുക്കിയെ സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നാമത്തില്‍ അറിയപ്പെടണമെന്നും അത് അദ്ദേഹത്തോടുള്ള മലയോര ജനതയുടെ ആദരവാണെന്നും യുവജന വിഭാഗം ജില്ലാ പ്രസിഡന്‍റ് ടിൻസ് ജെയിംസ് പറഞ്ഞു.

Leave a Reply