ബേക്കൽ : ചെക്കിൽ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തെന്ന പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു.പള്ളിക്കര കല്ലിങ്കൽ ശബാന മൻസിൽ വി വി മുഹമ്മദിന്റെ പരാതിയിൽ സഹോദര പുത്രനായ പള്ളിപ്പുഴയിലെ അബ്ദുൽ കബീറിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനാ കുറ്റമാണ് ഇയാൾക്കതിരെ ചുമത്തിയ വകുപ്പ്.
പള്ളിക്കര സഹകരണ ബാങ്കിൽ വിപി മുഹമ്മദ് പേരിലുള്ള നിക്ഷേപത്തിൽ നിന്നും 2020 ജൂലൈ 17 മുതൽ 2023 ഏപ്രിൽ 13 വരെ 20,36390 രൂപ തട്ടിയെടുത്തു എന്നാണ് പരാതി.ബാങ്കിൽ നിന്നും ലഭിച്ച 54 ചെക്ക് ലീഫുകൾ പരാതിക്കാരൻ അറിയാതെ തട്ടിയെടുത്ത് വ്യാജ ഒപ്പിട്ടാണ് പണം പിൻവലിച്ചത് എന്ന് പരാതിയിൽ പറയുന്നു.