ട്രെയിനിൽ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം;കാസർഗോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി പെൺകുട്ടി

ട്രെയിനിൽ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം;കാസർഗോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി പെൺകുട്ടി

കണ്ണൂർ∙ ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ കണ്ണൂർ സ്വദേശിയായ മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് കാസർഗോഡ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരും പയ്യന്നൂരിനുമിടയിൽ കോയമ്പത്തൂർ– മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയാണ് സംഭവം. ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ട ശേഷമാണ് പ്രതി നഗ്നത പ്രദർശനം തുടങ്ങിയത്.

    രണ്ടു സ്ത്രീകൾ കൂടി ചേർന്നാണ് ഇയാൾക്കെതിരെ കേസ് കൊടുത്തത്.ഇവർ ഇരിക്കുന്നതിന്റെ എതിർവശത്തായി ഇരുന്ന പ്രതി നഗ്നത പ്രദർശനം നടത്തുകയായിരുന്നു. കാസർകോട് കോളജിൽ‌ പഠിക്കുകയാണ് പെൺകുട്ടി. കോഴിക്കോടു നിന്നാണ് ജോർജ് ജോസഫ് ട്രെയിനിൽ കയറിയത്. ഇയാളുടെ പ്രവൃത്തി പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ സീറ്റിൽനിന്ന് എഴുന്നേറ്റു പോയെങ്കിലും ഇയാളെ സഹയാത്രികർ ചേർന്ന് പിടികൂടി റെയിൽവേ പൊലീസിൽ ഏൽപിക്കുകയായിരുന്നു.

കാസർകോട് എത്തിയ ഉടൻതന്നെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. കണ്ണൂരാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ലൈംഗികാതിക്രമത്തിന്റെ വിഡിയോ മൊബൈലിൽ പകർത്തിയ പെൺകുട്ടി ഇത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്

Leave a Reply