വായനശീലം നമ്മെബോധവാൻമാരാകും ഡോ: വിനോദ് കുമാർ പെരുമ്പള

വായനശീലം നമ്മെബോധവാൻമാരാകും ഡോ: വിനോദ് കുമാർ പെരുമ്പള

പരന്ന വായന ശീലവും
വായനയോടുള്ള അടുപ്പവും സമകാലിക സോഷ്യൽ മീഡിയയുഗത്തിൽ ന്യൂ ജൻ കുട്ടികൾക്കിടയിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രശസ്ത എഴുത്തുകാരൻ ഡോ: വിനോദ് കുമാർ പെരുമ്പള

ജി എച്ച് എസ് ചന്ദ്രഗിരി
1993 എസ് എസ് എൽ ബാച്ച് ചന്ദ്രഗിരി മുറ്റത്ത് @ 30 സീസൺ – 2 ” അന്നും ഇന്നും എന്നും ” വിദ്യാർത്ഥി കൂട്ടായ്മ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ചടങ്ങിൽ ബാച്ചിൻ്റെ കവിയത്രി സുബി ബഷീർ എരുതും കടവിൻ്റെ (സുബി നാലപ്പാട്) ” ”കാൽപടത്തിന്നോശ ” കവിതാ, മാപ്പിളപ്പാട്ട്, ലളിതഗാന സമാഹരണപുസ്തകം
പ്രകാശനം പ്രശസ്ത കവിയും എഴുത്തുകാരിയുമായ മുംതാസ് എം എ ക്ക് കൈമാറി പ്രകാശനം നിർവ്വഹിച്ചു.

സ്കൗട്ട് രംഗത്തെ മികച്ച സേവനത്തിന് അജിത് സി കളനാടിനെ ആദരിച്ചു

ചടങ്ങിൽ ശിഹാബ് തങ്ങൾ അൽ ഹാദി അദ്ധ്യക്ഷത വഹിച്ചു. ഷീലാ ഭായ് ടീച്ചർ, റാഫി പള്ളിപ്പുറം ,നസീർ കൂവ്വത്തൊട്ടി, മുഹമ്മദ് കോളിയടുക്കം, ലത്തീഫ്, ഹാഷിം സോഡ, അബ്ദുള്ള കളനാട്, മുനീർ, വാജിദ്, ഫക്രുദ്ധീൻ, താജുദ്ധീൻ ഹദ്ദാദ്, എന്നിവർ സംസാരിച്ചു,
മുഹമ്മദ് കുഞ്ഞി OA സ്വാഗതവും ഖാദർ ഖത്തർ കളനാട് നന്ദിയും പറഞ്ഞു.

Leave a Reply