കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണ വേട്ടയില്‍കോഴിക്കോട് മടവൂര്‍ സ്വദേശി പിടിയില്‍. 4 കിലോ സ്വര്‍ണവുമായി കോഴിക്കോട് മടവൂര്‍ സ്വദേശി മുഹമ്മദ് ഫാറൂഖാണ് പിടിയിലായത്.
2.5 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. സ്വര്‍ണ ബിസ്‌കറ്റുകളും മാലയും കാപ്‌സ്യൂളുകളു രൂപത്തിലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അബുദാബിയില്‍ നിന്നാണ് ഇയാൾ യാത്ര തിരിക്കുന്നത്. അടി വസ്ത്രത്തില്‍ നിന്ന് സ്വര്‍ണ മാലയും കണ്ടെടുത്തു. പ്രതിഫലമായി 70,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാള്‍ക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്.
അതേസമയം ജിദ്ദയില്‍ നിന്നെത്തിയ മറ്റൊരു വിമാനത്തിന്റെ സീറ്റിന് അടിയില്‍ നിന്നും സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു. 2.5 കോടി രൂപ വില മതിക്കുന്നതാണ് പിടിച്ചെടുത്ത സ്വര്‍ണം. രണ്ട് കേസിലും അന്വേഷണം തുടരുകയാണ്.