ഈ വയസനെ കെട്ടണമായിരുന്നോ? കളിയാക്കിയവര്‍ക്കുള്ള മറുപടി നൽകി നീലിമ

ഈ വയസനെ കെട്ടണമായിരുന്നോ? കളിയാക്കിയവര്‍ക്കുള്ള മറുപടി നൽകി നീലിമ

സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അധികം പ്രേക്ഷക പ്രീതി ലഭിക്കാതെ പോയ നിര്ഭാഗ്യവരായ ഒരുപാട് നദി നടന്മാരുണ്ട് .അക്കൂട്ടത്തില്‍ ഒരാളാണ് നടി നീലിമ റാണി. സിനിമയില്‍ നിന്നുമാണ് നീലിമ സീരിയല്‍ എത്തുന്നത്. ടെലിവിഷനില്‍ സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ നീലിമയ്ക്ക് സാധിക്കുകയും ചെയ്തു. ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും നീലിമയെ ശ്രദ്ധേയ ആക്കുകയാണ്.

തന്നേക്കാള്‍ പത്ത് വയസ് കൂടുതലുള്ള ആളെയാണ് നീലിമ വിവാഹം കഴിച്ചത്. അതിനാല്‍ സമൂഹത്തിന്റെ കുത്തുവാക്കുകളും വിമര്‍ശനങ്ങളും നീലിമ നേരിടാറുണ്ട്. എന്നാല്‍ അതൊന്നും നീലിമ വക വെക്കാറില്ല. അവരുടെ ദാമ്പത്യ ജീവിതത്തേയും ബാധിക്കാറില്ല. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികത്തിന് നീലിമ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. നീലിമയുടേയും ഭര്‍ത്താവ് ഇസൈവാണന്റേയും പതിനഞ്ചാം വിവാഹ വാര്‍ഷികമാണിത്.

ഭര്‍ത്താവിനൊപ്പമുള്ള ചിത്രം നീലിമ വിവാഹ വാര്‍ഷികത്തിന് പങ്കുവച്ചിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ ഒരു ദിവസം പോലെ പോയിയെന്നാണ് നീലിമ പറയുന്നത്. ഞങ്ങൾ സന്തോഷം മാത്രം അര്‍ഹിക്കുന്നുവെന്നും നീലിമ കുറിപ്പില്‍ പറയുന്നുണ്ട്. പോസ്റ്റില്‍ അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്നു കൊണ്ട് മകള്‍ നല്‍കിയ കാര്‍ഡും നീലിമ പങ്കുവച്ചിട്ടുണ്ട്. മകള്‍ തന്നെയാണ് വരച്ച് കാര്‍ഡ് തയ്യാറാക്കിയത്. പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ മനസ് കവര്‍ന്നിരിക്കുകയാണ്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.

അതേസമയം ചര്‍ച്ചകളില്‍ നിറയുന്നതാണ് നീലിമയുടെ ദാമ്പത്യ ജീവിതം. തന്റെ 21-ാം വയസിലാണ് നീലിമ വിവാഹം കഴിക്കുന്നത്. ഇസൈവാണന് അന്ന് 31 വയസായിരുന്നു. ഇരുവര്‍ക്കുമിടയില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ മകളുടെ വിവാഹത്തിന് അമ്മ എതിരായിരുന്നു. ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നതും അതും തന്നേക്കാള്‍ ഇത്ര മുതിര്‍ന്ന ഒരാളെ വിവാഹം കഴിക്കുന്നതുമൊന്നും നീലിമയുടെ അമ്മ അംഗീകരിച്ചില്ല. പിന്നീട് അമ്മയെ പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും ഏറെ സന്തോഷത്തിലാണ്.

Leave a Reply