തിരുവനന്തപുരത്ത് നാലു വയസ്സുകാരന് മരിച്ചു; ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് വീട്ടുകാർ
തിരുവനന്തപുരം: മലയിന്‍കീഴില്‍ നാലു വയസ്സുകാരന് മരിച്ചു. മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് വീട്ടുകാരുടെ ആരോപണം. മലയില്‍കീഴ് പ്ലാങ്ങാട്ടുമുകള്‍ സ്വദേശി അനിരുദ്ധ്(4 ) ആണ് മരിച്ചത്.
കുട്ടിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു .ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ അസ്വാഭാവികതയാണ് മരണകാരണമെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു.
കുട്ടി ഗോവ യാത്രയ്ക്കിടെ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുകള്‍ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.