മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞു, അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി

മകന്റെ അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞു, അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം : മകന്റെ സ്കൂട്ടർ ഇടിച്ചുള്ള അപകട മരണ വാർത്ത ഫേസ്ബുക്കിലൂടെ അറിഞ്ഞ അമ്മ ജീവനൊടുക്കി. നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി ഷീജയാണ് മനം നൊന്ത് ജീവനൊടുക്കിയത്. ഇന്നലെ ഉച്ചയ്ക്ക് വയനാട് പൂക്കോട് ക്യാമ്പസിൽ വച്ച് പിക് -അപ്പ് വാനും സ്കൂട്ടറും ഇടിച്ച് ഷീജയുടെ മകൻ സജിൻ മുഹമ്മദ് മരണമടഞ്ഞിരുന്നു.മകന് 28 വയസ്സായിരുന്നു.പി ജി വിദ്യാർത്ഥിയായിരുന്നു സജിൻ.ആദ്യം അമ്മ ഷീജയെ മരണവിവരമറിയിക്കാതെ ബന്ധുക്കൾ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.. രാത്രിയിൽ മരണ വാർത്ത ഫെയ്സ് ബുക്ക് വഴി അറിഞ്ഞ ഷീജ കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

Leave a Reply