പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസ അധ്യാപകൻ മരിച്ചു

പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസ അധ്യാപകൻ മരിച്ചു

കോഴിക്കോട്: മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് വീണ് മദ്രസാധ്യാപകൻ മരിച്ചു. മലപ്പുറം വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടിൽ അബ്ദുൽ മജീദ് മുസ്‌ലിയാർ (54) ആണ് മരിച്ചത്. ഇന്നലെ ളുഹർ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. പിന്നീട് താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അടുതുള്ള ബീച്ച് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply