കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു; മലൈകയുടെ സഹോദരിയുടെ ജീവിതക്കഥ

കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തു; മലൈകയുടെ സഹോദരിയുടെ ജീവിതക്കഥ


ഹിന്ദി സിനിമയിലെ ത്രസിപ്പിക്കുന്ന താരമായിരുന്നു നടി മലൈക അറോറയുടെ സഹോദരി കൂടുയായ അമൃത അറോറ. അഭിനയത്തില്‍ നിന്ന്‌ ഒഴിഞ്ഞു ജീവിക്കുന്ന താരം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്‌. നടി കരീന കപൂറും അമൃതയും മലൈകയും കരിഷ്മയുമൊക്കെയടങ്ങുന്ന സംഘം പാപരാസികളുടെ ഇഷ്ട വിഷയമാണ്‌. ഷക്കീല്‍ ലഡാക്കിനെയാണ്‌
അമൃത വിവാഹം ചെയ്‌തത്‌. വ്യത്യസ്ഥ മതവിശ്വാസികളായ അമൃതയുടേയും ഷക്കീലിന്റേയും വിവാഹം ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. മതപരമായുള്ള വ്യത്യാസത്തിനൊപ്പം തന്റെ ആത്മസുഹൃത്തിന്റെ മുന്‍ഭര്‍ത്താവിനെയാണ് അമൃത വിവാഹം കഴിച്ചത് എന്നത് കൂടിയാണ്.

പൊതു സുഹൃത്ത് വഴിയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഷക്കീലിനെ അമൃത പരിചയപ്പെടുന്നത്. അമൃതയുടെ കോളേജ് കാലത്തെ സുഹൃത്തായ നിഷ റാണയുടെ ഭര്‍ത്താവായിരുന്നു ഷക്കീല്‍. 2006ലാണ് ഇരുവരും പരിചയപ്പെടുന്നത്. അന്ന് ഇരുവര്‍ക്കുമിടയില്‍ തുടങ്ങിയ സൗഹൃദം പിന്നീട്‌ വിവാഹത്തിലെത്തി. പരിചയപെടുമ്പോൾ അമൃത ക്രിക്കറ്റ് താരം ഉസ്മാന്‍ അഫ്‌സാലുമായി പ്രണയത്തിലായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമൃത ഉസ്മാന്‍ അഫ്‌സാലുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. ഷക്കീലിന്റേയും നിഷയുടേയും വിവാഹും തകര്‍ന്നിരുന്നു. അതോടെ ഇരുവരും അടുത്തു. അധികം വൈകാതെ പ്രണയത്തിലായി. അമൃതയും ഷക്കീലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഷക്കീലിന്റെ മുന്‍ ഭാര്യ ആരോപണങ്ങളുമായി രംഗത്തെത്തി. തന്റെ ആത്മസുഹൃത്ത് തന്നെ വഞ്ചിക്കുകയും തന്റെ മുന്‍ ഭര്‍ത്താവുമായി പ്രണയത്തിലാവുകയും ചെയ്തത് നിഷയെ ഞെട്ടിച്ചു. അമൃത തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തെന്നായിരുന്നു നിഷയുടെ ആരോപണം. അതോടെ നിഷയും അമൃതയും തമ്മിലുള്ള സൗഹൃദം അവസാനിച്ചു. ഈ സമയത്ത് അമൃതയുടെ അമ്മ ജോയ്‌സ് അറോറയാണ് താരത്തിന്റെ രക്ഷയ്ക്കായി എത്തിയത്. വിവാഹ മോചനത്തെക്കുറിച്ച് ഷക്കീല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. അമൃതയും ഷക്കീലും അടുക്കും മുമ്പ് തന്നെ വിവാഹ ബന്ധം ഔദ്യോഗികമായി അവസാനിച്ചിരുന്നുവെന്നും ജോയ്‌സ് വ്യക്തമാക്കി.

2009 മാര്‍ച്ച് നാലിനായിരുന്നു അമൃതയുടേയും ഷക്കീലിന്റേയും വിവാഹം. അമൃതയുടെ അമ്മ ജോയ്‌സ് ക്രിസ്തുമത വിശ്വാസിയാണ്. അതിനാല്‍ ക്രിസ്ത്യന്‍ മാതാചാര പ്രകാരമാണ് വിവാഹം നടന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സഹോദരി മലൈക അറോറയും അടുത്ത സുഹൃത്തുക്കളായ കരീന കപൂറും അര്‍പിതാ ഖാനുമൊക്കെ എത്തിയിരുന്നു. ക്രിസ്ത്യന്‍ വിവാഹത്തിന് പിന്നാലെ പഞ്ചാബി ആചാര പ്രകാരമുള്ള ചടങ്ങുകളും നടത്തി. അമൃതയുടെ അച്ഛന്‍ പഞ്ചാബിയാണ്. പിന്നാലെ ഇസ്ലാം മതാചാര പ്രകാരമുള്ള നിക്കാഹും നടന്നു.

Leave a Reply