ന്യൂഡൽഹി ∙ കേരള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു സുപ്രീം കോടതി 2 മാസം ജാമ്യം അനുവദിച്ചു. ഇതിനെതിരെ തങ്ങളുടെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചികിത്സാ ആവശ്യം കണക്കിലെടുത്താണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി അംഗീകരിച്ചത്.
കസ്റ്റഡിയിലിരിക്കെ തന്നെ അദ്ദേഹം ആവശ്യപ്പെടുന്ന ചികിത്സ, ഇഷ്ടാനുസരണം ആശുപത്രിയിൽ അനുവദിക്കാമെന്ന് ഇഡി ആവശ്യപ്പെട്ടുവെങ്കിലും കോടതി ഇത് നിരസിച്ചു.. ശിവശങ്കറിന്റെ അഭിഭാഷകനായ ജയദീപ് ഗുപ്തയും മനു ശ്രീനാഥും ശിവശങ്കറിന് നട്ടെല്ലിനു ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ടെന്നു കോടതിയെ അറിയിക്കുകയും ശിവശങ്കർ ചികിത്സ തേടിയ എറണാകുളം ആശുപത്രിയും വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടുണ്ടെന്നു രേഖകൾ പരിശോധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിയുടെ ഈ തീരുമാനം.. ചികിത്സ തിരുവനന്തപുരത്തോ കോട്ടയത്തോ നടത്തേണ്ടതാണെന്നും ശിവശങ്കർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ അനുകൂല തീരുമാനം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും ഒരു കാരണവശാലും സാക്ഷികളുമായി ബന്ധപ്പെടരുതെന്നും കോടതി വ്യക്തമാക്കി.