ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സ്‌ ഉപയോഗിച്ച്‌ നടിമാർ ഉൾപ്പടെ നിരവധി പേരുടെ നഗ്ന ചിത്രങ്ങൾ നിർമ്മിച്ച യുവാവ് അറസ്റ്റിൽ

ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സ്‌ ഉപയോഗിച്ച്‌ നടിമാർ ഉൾപ്പടെ നിരവധി പേരുടെ നഗ്ന ചിത്രങ്ങൾ നിർമ്മിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം ഓടനാവട്ടത്ത് നിരവധി യുവതിയുടേയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാരുതമൺപള്ളി സ്വദേശി സജി (21) ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ നിരവധി യുവതിയുടേയും വിദ്യാർത്ഥിനികളുടെയും ചിത്രങ്ങളാണ് ഇയാൾ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയും ഇൻസ്റ്റഗ്രാമിൽ വ്യാജ അകൗണ്ട് നിർമ്മിച്ച് പ്രചരിപ്പിക്കുകയുമായിരുന്നു.
കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തുടർന്ന് പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

Leave a Reply