അമല പോൾ വീണ്ടും വിവാഹിതയായി, വരൻ സുഹൃത്ത് ജഗത് ദേശായി

അമല പോൾ വീണ്ടും വിവാഹിതയായി, വരൻ സുഹൃത്ത് ജഗത് ദേശായി

ചലച്ചിത്രതാരം അമല പോൾ വീണ്ടും വിവാഹിതയായി. സുഹൃത്ത് ജഗത് ദേശായിയാണ് വരൻ. ദിവസങ്ങൾക്ക് മുൻപാണ് അമല പോളും ജഗത് ദേശായിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. തീർത്തും രഹസ്യമായാണ് ഇപ്പോൾ ഇരുവരും വിവാഹിതരായിരിക്കുന്നത്. ജഗത് ദേശായി ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചു.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അമല പോളിന്റെ രണ്ടാം വിവാഹമാണിത് നേരത്തെ തമിഴ് ചലച്ചിത്ര സംവിധായകൻ എഎൽ വിജയിയുമായി പ്രണയത്തിലായിരുന്ന അമല പോൽ വിജയിയെ 2014 ജൂൺ ഏഴിന് വിവാഹം ചെയ്തിരുന്നു. കൊച്ചിയിൽവെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.
മൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2017 ൽ ഇരുവരും വേർപിരിയുകയും ചെയ്തു. വിജയിയുമായുള്ള വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും മാറി നിന്ന താരം വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയിൽ സജീവമാകുകയുമായിരുന്നു. ഇതിനിടെയാണ് താരം സുഹൃത്തായ ജഗത് ദേശായിയുമായി പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്.

Leave a Reply