ഭാര്യയെ കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

ഭാര്യയെ കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

തിരുവമ്പാടിയില്‍ ഭാര്യ ലിസിയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. പൊന്നപ്പന്‍ വര്‍ഗീസ് (75) ആണ്മരിച്ചത്.ഇന്നലെയാണ്ലിസിയെശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലിസിയെതലയ്ക്കടിയേറ്റു മരിച്ച നിലയിലും ഭര്‍ത്താവിനെ കൈ ഞരമ്പ് മുറിച്ചും വിഷം ഉള്ളില്‍ ചെന്ന നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. ലിസി ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിയേറ്റാണ് മരിച്ചത്.ഗുരുതരാവസ്ഥയിലായിരുന്ന പൊന്നപ്പന്‍ വര്‍ഗീസിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഭാര്യയെകൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കുകയായിരുന്നു എന്നാണ്പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ദമ്പതികളുടെ ഏക മകനും ഭാര്യയും 3 മാസം പ്രായമുള്ള കുഞ്ഞിനെചേര്‍ത്തലയിലെസ്വകാര്യആശുപത്രിയില്‍ കാണിക്കാന്‍ പോയിരിക്കുകയായിരുന്നു. വീട്ടില്‍ പൊന്നപ്പനും ലിസിയും മാത്രമാണ് ഉണ്ടായിരുന്നത്. പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന ലിസികഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. മകന്‍ വിനയ് പി. വര്‍ഗീസ്മാതാപിതാക്കള്‍ക്കുള്ള ഉച്ചഭക്ഷണം ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്തിരുന്നു. അതുകൊണ്ടുവന്നപ്പോള്‍ ആരും വാതില്‍ തുറന്നില്ല. ഡെലിവറി ബോയ് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വിനയ് സമീപത്തു താമസിക്കുന്ന ബന്ധു ജോര്‍ജിനോട് വീട്ടില്‍ പോയി നോക്കാന്‍ ആവശ്യപ്പെട്ടു.
ജോര്‍ജ് അടുക്കള വാതിലിന്റെ ഗ്രില്ല് തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. രക്തം പുരണ്ട ഇരുമ്പുകമ്പിസമീപമുണ്ടായിരുന്നു. ലിസിയുടെ ശരീരമാസകലം മുറിവേറ്റ പാടുണ്ട്.തുടര്‍ന്ന് പൊലീസ് സഹായത്തോടെഇരുവരെയും മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ എത്തിച്ചു. ലിസി മരിച്ചതായിഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പൊന്നപ്പനെതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply