മീശ വിനീത്‌ വീണ്ടും പിടിയിൽ: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം യുവതിയെ ഉപദ്രവിച്ചു

മീശ വിനീത്‌ വീണ്ടും പിടിയിൽ: സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം യുവതിയെ ഉപദ്രവിച്ചു

സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയശേഷം യുവതിയെ വിളിച്ചുവരുത്തി ഉപദ്രവിച്ചക്കേസിൽ സോഷ്യൽ മീഡിയ താരം കസ്റ്റഡിയില്‍. തിരുവനന്തപുരം കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ ‘മീശ വിനീത്’ എന്ന വിനീതാണ് അറസ്റ്റിലായത്‌. നേരത്തെ പീഡനക്കേസിലും കവര്‍ച്ചാക്കേസിലും പോലീസിന്റെ പിടിയിലായി കുപ്രസിദ്ധി നേടിയ ആളാണ് മീശ വിനീത്.

ശനിയാഴ്ചയാണ് പ്രതി യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍നിന്ന് പണയം വെയ്ക്കാനായി ആറുപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കി. നിശ്ചിതദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് ഒരുമാസം മുന്‍പാണ് ആഭരണങ്ങള്‍ വാങ്ങിയത്. തുടര്‍ന്ന് യുവതി ആഭരണങ്ങള്‍ തിരികെ ചോദിച്ചപ്പോള്‍ ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് പ്രതി യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തിരുവനന്തപുരത്തുനിന്നും ബസില്‍ കിളിമാനൂരില്‍ എത്തിയ യുവതിയെ ഇയാള്‍ ബൈക്കില്‍ കയറ്റിയാണ് വീട്ടിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ യുവതിയെ പീഡിപ്പിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളാണ് മീശ വിനീത്. ബൈക്ക് മോഷണം ഉള്‍പ്പെടെ പത്ത് മോഷണക്കേസുകളിലും അടിപിടി കേസിലും ഇയാള്‍ പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും വിനീത് അറസ്റ്റിലായത്. ഇതിനുശേഷം പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിലും ഇയാള്‍ പിടിയിലായിരുന്നു. ബുള്ളറ്റ് ബൈക്ക് വാങ്ങാനും കടം തീര്‍ക്കാനുമാണ് രണ്ടരലക്ഷം രൂപ മോഷ്ടിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി

Leave a Reply