‘മുഹമ്മദ്’ ലോകജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നാമം; ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ ഒന്നാമത്

‘മുഹമ്മദ്’ ലോകജനതയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നാമം; ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ ഒന്നാമത്

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പേരുകളില്‍ ഒന്നാമതായി മുഹമ്മദ്. ഗ്ലോബൽ ഇൻഡസ്ക്കിന്റെ കണക്കിലാണ് ലോകത്തെ ജനപ്രീയ പേരുകളിൽ മുഹമ്മദ്‌ എന്ന പേര് ഒന്നാമതായത്. ഗ്ലോബല്‍ ഇന്‍ഡക്സ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

133,349,300 പേരാണ് മുഹമ്മദെന്ന പേര് ഉപയോഗിച്ചിരിക്കുന്നത്. 61,134,526 പേര്‍ ഉപയോഗിച്ച മരിയയാണ് രണ്ടാമത്. 55,898,624 പേര്‍ക്ക് നല്‍കപ്പെട്ട നുസ്ഹി മൂന്നാമതും 29,946,427 പേര്‍ക്കുള്ള ജോസ് നാലാമതുമാണ്. വെയി 17,145,807, അഹ്‌മദ് 14,916,476, യാന്‍ 14,793,356, അലി 14,763,733, ജോണ്‍ 14,323,797, ഡേവിഡ് 13,429,576, ലി 13,166,162, അബ്ദുല്‍ 12,163,978, അന 12,091,132 എന്നീ പേരുകളാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിലുള്ളത്. തൊട്ടുപിന്നാലെ ജീന്‍ 11,024,162 റോബര്‍ട്ട് 10,170,794 എന്നിങ്ങനെ ഹുയി 8,516,339 പട്ടികയിലുള്ളത്.

Leave a Reply