സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹണി ട്രാപ്പ് നടത്തുന്ന സംഭവങ്ങൾ ഇപ്പോൾ വ്യാപകമാവുകയാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാ ഗ്രാം എന്നിവയാണ് തട്ടിപ്പുക്കാരുടെ പ്രധാന കേന്ദ്രങ്ങൾ. ഉത്തരേന്ത്യൻ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. പലരും മാനം ഓർത്ത് പരാതിപ്പെടാൻ മടിക്കുന്നത് ഇത്തരം സംഘങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
യുവതികളുടെ ചിത്രം ഉൾപ്പെടുത്തിയ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നോ ഇൻസ്റ്റാ അകൗണ്ടിൽ നിന്നോ ആണ് ഇത്തരക്കാർ ആളുകൾക്ക് സന്ദേശം അയക്കുന്നത്. മെസ്സേജിന് റിപ്ലൈ കൊടുത്ത് തുടങ്ങിയാൽ പിന്നീട് ചാറ്റ് ആരംഭിക്കും. ചാറ്റിങ്ങിലൂടെ ആളുകളുടെ വിവരങ്ങൾ മനസിലാക്കിയെടുക്കും. ഒടുവിൽ വീഡിയോ കോളിൽ സെക്സ് ചാറ്റിന് നിര്ബന്ധിക്കും. വീഡിയോ കോളിൽ സെക്സ് ചാറ്റ് നടന്ന് കഴിഞ്ഞാൽ പിന്നെ ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ അയച്ച് പണം ആവശ്യപ്പെടാൻ തുടങ്ങും. പലരും നാണക്കേട് ഓർത്ത് പണം കൊടുത്ത് പ്രശ്നം പരിഹരിക്കും. അല്ലാത്തവർക്ക് കുടുംബത്തിനോ സുഹൃത്തുകൾക്കോ ചിത്രം അയച്ച് കൊടുക്കുമെന്ന് ഭീഷണിപെടുത്തും.
ഇത്തരത്തിലുള്ള ഹണി ട്രാപ് സംഘങ്ങൾ വ്യാപകമായതോടെ ഇതിനെ നേരിടാനുള്ള നിർദേശങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുകയാണ്.
1.പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കാതിരിക്കുക.
2.മെസേജുകളിലെ ലിങ്കുകള്‍ ഡിവൈസില്‍ തന്നെ തുറക്കാതിരിക്കുക.
3.ഇനി തുറക്കണമെങ്കില്‍ ഡീഫോള്‍ട്ട് ബ്രൗസറായി ക്രോ അല്ലാത്ത ഏതെങ്കിലും ഉപയോഗിയ്ക്കുക.
4.ഇനി ഇങ്ങനെ കുടുങ്ങി ഒരു വീഡിയോ വന്നാല്‍ അതിനെ അവഗണിക്കാൻ പഠിയ്ക്കുക
5.അതൊഴിവാക്കാനെന്ന പേരില്‍ പണം കൊടുക്കാതിരിക്കുക.
6.ഫേസ്ബുക്ക് സൗഹൃദപ്പട്ടിക പ്രൈവറ്റ് ആക്കുക.
7.മൊബൈല്‍ കോണ്ടാക്റ്റ് ലിസ്റ്റ്, എസ്.എം.എസ് എന്നീ പെര്‍മ്മിഷനുകള്‍ ഒരു ആപ്പിനും പരമാവധി നല്‍കാതിരിയ്ക്കുക.
8.ഇനി നിങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ച് ഇങ്ങനെ മെസേജ് ഏന്തെങ്കിലും വന്നാല്‍ അവര്‍ക്ക് മാനസികമായി അതിജീവിക്കാൻ ധൈര്യം നല്‍കുക.
9.സൈബര്‍ സെല്ലില്‍ പരാതി നല്‍കുക.