വീണ്ടും ദുരഭിമാനക്കൊല; 17 കാരിയെ അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത് അതി ക്രൂരമായി

വീണ്ടും ദുരഭിമാനക്കൊല; 17 കാരിയെ അച്ഛനും സഹോദരനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയത് അതി ക്രൂരമായി

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല.ഇതരജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരിയെ അച്ഛനും സഹോദരനും അമ്മാവനും ചേര്‍ന്ന് കഴുത്തുമുറുക്കി കൊലപ്പെടുത്തി.

കര്‍ണാടകയിലെ തുമകൂരുവിലെ ചേലൂര്‍ ചിക്കഹെഡിഗെഹള്ളി സ്വദേശിനിയായ നേത്രാവതിയാണ്കൊല്ലപ്പെട്ടത്.പെണ്‍കുട്ടി ആത്മഹത്യചെയ്തതാണെന്നു പറഞ്ഞ് വീട്ടുകാര്‍ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിച്ചെങ്കിലും സംശയംതോന്നിയ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകക്കഥ പുറം ലോകമറിയുന്നത്. പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി തയാറായിരുന്നില്ല. ഇതോടെ വിഷം കുടിക്കാം നിർബന്ധിച്ചപ്പോൾ പെൺകുട്ടി വിഷം കുടിക്കാത്തതോടെയാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്ന് അച്ഛൻ സമ്മതിക്കുകയിരുന്നു.

Leave a Reply