സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് പത്താംക്ലാസുകാരനെ ചുട്ടുകൊന്നു. ആന്ധ്രയിലെ ഗുണ്ടൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഗുണ്ടൂർ സ്വദേശി അമർനാഥ് (15) ആണ് മരിച്ചത്. ട്യൂഷൻ കഴിഞ്ഞ് വരുന്ന വഴി അമർനാഥിനെ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ച ശേഷം പ്രതികൾ തീ കത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ ആണ് കൊടുംക്രൂരത നടന്നത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി വൈകിട്ടാണ് മരിച്ചത്. സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഗുണ്ടൂർ സ്വദേശിയായ വെങ്കിടേഷും കൂട്ടാളികളും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്.