അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിൽനിന്ന് മത്സരിച്ചേക്കും. ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കാനാണ് താരത്തിന്റെ നീക്കമെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് ചെയ്തു.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി തലവനുമായ വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുമായി അടുത്തിടെ റായുഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് രാഷ്ട്രീയത്തിലേക്കു കടക്കുന്നതായുള്ള സൂചന താരം നൽകിയത്.

റായുഡുവിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ജഗൻമോഹൻ പദ്ധതിയിടുന്നതായി പാർട്ടി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. എന്നാൽ, ലോക്‌സഭയിലേക്കാണോ നിയമസഭയിലേക്കാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിയമസഭയിലേക്കാണെങ്കിൽ സ്വന്തം മണ്ഡലമായ ഗുണ്ടൂർ വെസ്റ്റിൽനിന്ന് മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

Leave a Reply