‘വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ’ തമന്ന

‘വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ’ തമന്ന

കരിയറിലെ ഏറ്റവും നല്ല തിരക്കേറിയ നാളുകളിലൂടെയാണ്‌ തമന്ന ഇപ്പോൾ പോകുന്നത്‌. പക്ഷെ സിനിമയ്‌ക്കുപരിയായി കാമുകനായ വിജയ് വർമയെപ്പറ്റിയാണ് തമന്നയോടുള്ള ചോദ്യങ്ങളിൽ കൂടുതലും. ഇന്റർവ്യുകളിലും പൊതുസ്ഥലങ്ങളിൽ വച്ചും വിജയ് ഇപ്പോൾ എന്തു ചെയ്യുന്നു, കൂടെ വന്നില്ലേ, ഒരുമിച്ചു പോയ യാത്ര എങ്ങനെയുണ്ടായിരുന്നു എന്നൊക്കെയാണ് തമന്നയോടുള്ള ചോദ്യം.

എന്നാൽ തന്റെ വ്യക്തിജീവിതത്തിൽ മറ്റുള്ളവർ ഇത്രയും ശ്രദ്ധ നൽകുന്നതിൽ തനിക്കു ബുദ്ധിമുട്ടില്ലെന്നാണ് തമന്ന പറയുന്നത്. ‘ആളുകൾ പലതും പറയുന്നുണ്ട്. പക്ഷേ ചില കാര്യങ്ങൾ വേദനിപ്പിക്കാറുണ്ട്. അറിയാവുന്ന ചിലരിൽ നിന്നുള്ള വാക്കുകളാവാം വേദനിപ്പിക്കുക. കരിയറും വ്യക്തിജീവിതവുമായി കൃത്യമായ വേർതിരിവ് സൂക്ഷിക്കുന്ന ആളാണ് ഞാൻ. മനസ്സിലെ കാര്യങ്ങൾ തുറന്നു പറയുകയും ചെയ്യാറുണ്ട്. ആദ്യമൊക്കെ എന്റെ മാതാപിതാക്കൾ എന്തുകരുതുമെന്ന ചിന്തയുണ്ടായിരുന്നു. എന്നാൽ കാലക്രമേണ എനിക്കു മാറ്റങ്ങള്‍ വന്നതുപോലെ എന്റെ അച്ഛനമ്മമാരുടെ ചിന്തയിലും മാറ്റമുണ്ടായി. അത് ജീവിതത്തിലെ മനോഹരമായ കാര്യവും നേട്ടവുമാണ്. പ്രിയപ്പെട്ടവരുടെ ആരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള കാര്യമല്ലാതെ മറ്റൊന്നും എന്റെ സന്തോഷത്തെ ബാധിക്കാറില്ല’ – തമന്ന പറയുന്നു.

ഇതിനിടെ വിജയ്‌​യുമായുള്ള വിവാഹം ഉടനേ ഉണ്ടാകുമെന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ആ വാർത്തകൾ ശരിയല്ലെന്നാണ് തമന്ന പറയുന്നത്. ‘വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ. എന്റെ കരിയർ നന്നായി പോകുന്ന നാളുകളാണ് ഇപ്പോൾ. സ്വാഭാവികമായും കരിയറിൽ തന്നെയാണ് ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. തീർച്ചയായും ഞാൻ വിവാഹത്തിൽ വിശ്വസിക്കുന്ന ഒരാളാണ്, മുന്നോട്ടു പോകുമ്പോൾ അത് നടക്കുകയും ചെയ്യും. പക്ഷേ ഇപ്പോൾ എനിക്ക് സന്തോഷം തരുന്നത് സിനിമാ സെറ്റുകളാണ്. പല തരത്തിലുള്ള വർക്കുകൾ വരുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ തുടരുമെന്നാണ് ഞാൻ കരുതുന്നത്’– തമന്ന പറയുന്നു

Leave a Reply