മൈലാഞ്ചി നെക്‌ലേസിൽ തമ്പുരാട്ടിയായി പ്രീത

മൈലാഞ്ചി നെക്‌ലേസിൽ തമ്പുരാട്ടിയായി പ്രീത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കെല്ലാം ഏറെ പരിചിതയായ നടിയാണ് പ്രീത പ്രദീപ്. മൂന്നു മണി എന്ന പരമ്പരയിൽ വില്ലത്തി വേഷം അവതരിപ്പിച്ചാണ് പ്രീത പ്രേക്ഷക ശ്രദ്ധ നേടി എടുത്തത്. വില്ലത്തി വേഷങ്ങള്‍ക്കൊപ്പം നിരവധി സീരിയലുകളില്‍ നായികയായിട്ടും സഹനടിയായുമൊക്കെ പ്രീത ഇതിനകം അഭിനയിച്ചിട്ടുണ്ട്. നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് താരം. പ്രീതയുടെ പ്രണയവും വിവാഹവുമൊക്കെ നേരത്തെ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്.
പുതിയ ഫാഷനുമായി എത്തിയാണ്‌ പ്രീത വീണ്ടും സോഷ്യൽ മീഡിയയിൽ നിറയുന്നത്‌.മൈലാഞ്ചി നെക്‌ലേസുമായി തമ്പുരാട്ടി വേഷത്തിലാണ്‌ താരം എത്തിയത്‌. സ്റ്റേറ്റ്മെന്റ് നെക്‌ലേസിന്റെ ഡിസൈനിലാണു കഴുത്തിൽ മൈലാഞ്ചി ഇട്ടിരിക്കുന്നത്. മെഹന്ദി ആർട്ടിസ്റ്റ് റംസിയയാണ് മൈലാഞ്ചി മാല ഒരുക്കിയത്. ആൻസൺ അലക്സ് അൽഫോൺസ്, ഡാനിയേൽ റോബർട്ട് ഡേവിഡ് എന്നിവരാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
കസവു സാരി ധരിച്ച്, മുടി ഒരു വശത്തേക്ക് മടക്കി വച്ച് തമ്പുരാട്ടിയായി ഒരുങ്ങിയ പ്രീതയുടെ ചിത്രങ്ങള്‍ ക്ക്‌ വലിയ പിന്തുണയാണ്‌ ആരാധകരിൽ നിന്ന്‌ ലഭിച്ചത്‌.

Leave a Reply