അർദ്ധ രാത്രി നിലവിളി,മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് പിതാവ്,ഭാര്യ ഉപേക്ഷിച്ചു പോയത് ഒന്നര വർഷം മുമ്പ്

അർദ്ധ രാത്രി നിലവിളി,മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് പിതാവ്,ഭാര്യ ഉപേക്ഷിച്ചു പോയത് ഒന്നര വർഷം മുമ്പ്

കോട്ടയം: മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ആത്മഹത്യ ചെയ്തു. കോട്ടയം പാലാ രാമപുരത്ത് സ്വദേശി ജോമോന്‍ (40) ആണ് ആത്മഹത്യ ചെയ്തത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ തന്റെ മൂന്നു പെൺമക്കളെയും കഴുത്ത് അറുത്ത് പിതാവ് അത്യമഹത്യ ചെയ്യുകയായിരുന്നു.പെണ്‍മക്കളെ മൂന്ന് പേരെയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13,10, 7 വയസ്സുകള്‍ മാത്രം പ്രായമുള്ള പെൺകുട്ടികളാണ് ക്രൂരമായ ദുരന്തത്തിന് ഇരകളായത്.

അര്‍ദ്ധരാത്രി 12.30 മണിയോടെയാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാള്‍ തൊട്ടടുത്ത് തന്നെ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെത്തി വിവരം പറയുകയായരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും കുട്ടികളെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ നിന്നും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. ഇളയകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനനുസരിച്ച് രാമപുരം പോലീസ് സ്ഥലത്തെത്തിയപ്പോള്‍ വീട്ടിനകത്തു കയറി ജോമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒന്നരവര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ജോമോന്‍ മാനസീക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല.. പോലീസ് അന്വേഷണം തുടരുകയാണ്. ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യം മെച്ചപ്പെട്ട ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്നാണ് വിവരം.

Leave a Reply