റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേരു മാറിയേക്കും; റിപ്പബ്ലിക് ഓഫ് ഭാരത് ആകുമെന്ന് സൂചന

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന പേരു മാറിയേക്കും; റിപ്പബ്ലിക് ഓഫ് ഭാരത് ആകുമെന്ന് സൂചന

ന്യുഡല്‍ഹി: രാജ്യത്തിന്റെ പേര് മാറ്റാന്‍ മോദി കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയെന്ന് സൂചന. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്ന നിലവിലുള്ള പേര്മാറ്റി റിപ്പബ്ലിക ഓഫ് ഭാരത് എന്ന് മാറ്റുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

ഇതു സംബന്ധിച്ച പ്രമേയം ഈ മാസം ചേരുന്ന അഞ്ചു ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരുമെന്നാണ് സൂചന.

ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി നടത്തുന്ന വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് എഴുതി ചേര്‍ത്തിരിക്കുന്നത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നായിരുന്നു ഇതുവരെ ചേര്‍ത്തിരുന്നത്. ഇത് പേരുമാറ്റത്തിന്റെ സൂചനയാണെന്ന് പ്രതിപക്ഷം പറയുന്നത്.

അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും റിപ്പബ്ലിക് ഓഫ് ഭാരത് എന്ന പരാമര്‍ശം ട്വീറ്റ് ചെയ്തു. അമൃത്കാലത്തേക്ക് രാജ്യം മുന്നേറുന്നുവെന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭരണഘടനയില്‍ ഇന്ത്യ എന്ന പേരാണ് പൊതുവേ എഴുതിയിരിക്കുന്നതെങ്കിലും ചില ഭാഗങ്ങളില്‍ ഭാരത് എന്ന പരാമര്‍ശവുമുണ്ട്. ‘ഇന്ത്യ’ എന്ന പേര് ഭേദഗതി ചെയ്യാനുള്ള പ്രമേയമായിരിക്കും സര്‍ക്കാര്‍ കൊണ്ടുവരികയെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ ഭരണഘടനയെ തന്നെ ഇല്ലാതാക്കാനുള്ള പരിശ്രമത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ കക്ഷികള്‍ ‘ഇന്ത്യ’ എന്ന പേരില്‍ ഐക്യമുന്നണി രൂപീകരിച്ചതോടെയാണ് രാജ്യത്തിന്റെ പേര് മാറ്റത്തിന് വേഗത കൂട്ടിയതെന്നും സൂചനയുണ്ട്.

Leave a Reply