മഹാരാഷ്ട്ര കൊമേർസ്യൽ ഇന്റസ്ട്രിയൽ കോൺഗ്രസിന്റെ അമരത്ത്‌ ഇനി കാസർകോട് സ്വദേശി

മഹാരാഷ്ട്ര കൊമേർസ്യൽ ഇന്റസ്ട്രിയൽ കോൺഗ്രസിന്റെ അമരത്ത്‌ ഇനി കാസർകോട് സ്വദേശി

കാസർകോട് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ ചാത്തങ്കെെ സ്വദേശിയായ അഷറഫ് കുന്നരിയത്തിനെ മുംബൈ- കൊങ്കൺ പശ്ചിമ മഹാരാഷ്ട്ര കൊമേർസ്യൽ ഇന്റസ്ട്രിയൽ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി ഹൈക്കമാന്റ് നിയോഗിച്ചു.
കാസർകോട് ചാത്തങ്കെെ സ്വദേശിയായ അഷറഫ് കഴിഞ്ഞ 25 വർഷത്തിലധികമായി മഹാരാഷ്ട്രയിലെ വസായിയിൽ പെർഫ്യൂം കമ്പനി നടത്തിവരികയാണ്. രാഷ്ട്രീയ
സാമൂഹ്യ പ്രവർത്തനത്തിൽ ഏറെ മുന്നിട്ട് പ്രവർത്തിക്കുന്ന അഷറഫിന്റെ നിസ്വാർത്ഥ പ്രവർത്തനം കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ടാക്കിയ മതിപ്പാണ് അദ്ദേഹത്തിന് ഇത്രയും ഉയർന്ന പദവിയിലേക്കെത്താൻ കാരണമായത്
മഹാരാഷ്ട്രയിൽ രാഷ്ട്രീയ രംഗത്ത് ഉന്നത പദവിയിലെത്തുന്ന കാസർകോട് ജില്ലക്കാരനെന്ന നിലയിൽ വലിയ അഭിമാനമായാണ് കാണുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Leave a Reply