രാഹുല്‍ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ആരോപണം; ബിജെപി വനിത എംപിമാർ പരാതി നല്‍കി

രാഹുല്‍ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ആരോപണം; ബിജെപി വനിത എംപിമാർ പരാതി നല്‍കി

വനിത എംപിമാർക്ക് നേരെ രാഹുല്‍ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് ആരോപണം ഉന്നയിച്ച് ബി ജെ പി വനിതാ എംപിമാർ പരാതി നൽകി.കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് പരാതി.
ദില്ലി: ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്ന് ആരോപണം. വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപണം ഉന്നയിച്ചു. വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി.
ഞാൻ ഇത് എതിർക്കുന്നു. എന്റെ മുൻപിൽ സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് അസഭ്യം പ്രകടിപ്പിച്ചു. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്ന ഒരു പാർലമെന്റിൽ ഒരു പറക്കും ചുംബനം നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പ് കണ്ടിട്ടില്ലെന്നും ഇറാനി പറഞ്ഞു

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വലിയ വിമർശനമാണ് ഉന്നയിച്ചത്. അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ അതിരൂക്ഷമായി ആഞ്ഞടിച്ചു.

Leave a Reply