കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ മാരകവേര്‍ഷന്‍ വഴി അതിഥിതൊഴിലാളിയായ യുവാവിന് അരലക്ഷം രൂപ നഷ്ടപ്പെട്ടു. കുട്ടികളില്ലാത്ത യുവതികളെ ഗര്‍ഭിണികളാക്കുന്നതിനുളള തൊഴില്‍ വാഗ്ദ്ധാനം ചെയ്തുളള ഓണ്‍ ലൈന്‍ തട്ടിപ്പില്‍ അതിഥിതൊഴിലാളിയുടെ അരലക്ഷം രൂപ നഷടമായി. ഗര്‍ഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിലാണ് തട്ടിപ്പു നടത്തിയത്. ഓണ്‍ലൈന്‍ പരസ്യം വഴി ഗര്‍ഭം ധരിപ്പിക്കല്‍, തൊഴില്‍വാഗ്ദ്ധാനം ചെയ്തുകൊണ്ടായിരുന്നു അതിഥിതൊഴിലാളിയായ യുവാവിനെ വലയില്‍ വീഴ്ത്തിയത്.
കുട്ടികളില്ലാത്തവരായ യുവതികളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ട് അവരെ ഗര്‍ഭിണികളാക്കുകയാണ് ജോലിയെന്നതായിരുന്നു വാഗ്ദ്ധാനം. മാഹി ദേശീയപാതയ്ക്കു സമീപത്തെ ലോഡ്ജില്‍ താമസിച്ചു ജോലി ചെയ്തുവരികയായിരുന്ന അതിഥി തൊഴിലാളി സാജന്‍ ബട്ടാരിക്കാ(34)ണ് അരലക്ഷം രൂപ നഷ്ടമായത്. ഗര്‍ഭധാരണ ജോലി ലഭിച്ചതെന്നു അവകാശപ്പെട്ട ഒരാള്‍ ഓണ്‍ ലൈനായി സംസാരിക്കുകയും ഒരു യുവതിയെ ഗര്‍ഭിണിയാക്കിയതിന് കമ്പിനിക്ക് ലഭിച്ച ഇരുപത്തിയഞ്ചുലക്ഷത്തില്‍ നിന്നും അഞ്ചുലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക്അയച്ചുതന്നതായും ഇയാള്‍ പറഞ്ഞു.
കൂടാതെപണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ടും ബട്ടാരിക്ക് അയച്ചു കൊടുത്തു. ഇതുകണ്ടതിനെ തുടര്‍ന്നുണ്ടായ പ്രലോഭനത്തില്‍ യുവാവ് കണ്ണടച്ചുവിശ്വസിക്കുകയും ചെയ്തു. കൂടാതെ തൊഴില്‍വിവരങ്ങള്‍കമ്പിനി പൂര്‍ണമായും രഹസ്യമായും സൂക്ഷിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്പിന്നാലെ കമ്പിനിയില്‍ നിന്നും ഒരു സന്ദേശം ലഭിച്ചു. കമ്പിനിയില്‍ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ അപേക്ഷാഫീസ്, പ്രൊസസിങ് ഫീസ് എന്നിവയെല്ലാം ചേര്‍ത്ത് അന്‍പതിനായിരം രൂപ അടയ്ക്കണമെന്നായിരുന്നു സന്ദേശം.
പണമയക്കാനുളള ക്യൂ ആര്‍ കോഡും അയച്ചു കൊടുത്തു. ഇതിനു പിന്നാലെ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് താന്‍ കബളിക്കപ്പെട്ടതായി മനസിലാക്കുകയും താമസിക്കുന്ന ലോഡ്ജ് ഉടമയോട് ഈക്കാര്യം പറയുകയുമായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ന്യൂമാഹി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.