നവരാത്രി ഫോട്ടോഷൂട്ടിൽ ത്രിപുര സുന്ദരിയായി നടി രഞ്ജിത മേനോൻ

നവരാത്രി ഫോട്ടോഷൂട്ടിൽ ത്രിപുര സുന്ദരിയായി നടി രഞ്ജിത മേനോൻ

നവരാത്രിക്കാലങ്ങളിൽ ഒട്ടുമിക്ക താരങ്ങളും സ്പെഷ്യൽ ഫോട്ടോസും വിഡീയോസും പങ്കു വയ്ക്കാറുണ്ട്. ഇത്തവണ അതിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത് രഞ്ജിതയുടെ വീഡിയോ ആണ്. പ്രശസ്ത ക്യാമറാമാൻ ബിജിൽ കെ ബിനോയ് ആണ്‌ ഛായാഗ്രാഹകൻ. ബിജിലിൻറെ ഫോട്ടോഷൂട്ടിൽ പലതും ഇതിനു മുൻപും തരംഗമായി മാറിയിട്ടുണ്ട്.
നിലാവുള്ള രാത്രിയിൽ താമരകുളത്തിൽ നിന്നും കയ്യിൽ താമരയുമായി ഉയർന്നു വന്ന ദേവി, അമ്മയുടെ മടിയിൽ കിടന്നുറങ്ങുന്ന കൊച്ചു പെൺകുട്ടിയ്ക്ക് ദർശനം നൽകി അനുഗ്രഹിക്കുന്നതാണ് ഇതിവൃത്തം. ഉണ്ണിക്കാളി എന്ന പ്രശസ്ത മ്യൂസിക് വിഡിയോയിൽ ഉണ്ണിക്കാളിയായി മനം കവർന്ന ബേബി വൈദേഹി ആണ്‌ ഇതിലെ പെൺകുട്ടി. ദേവിയായി രഞ്ജിതയും. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. സാക്ഷാൽ ദേവി, അപ്സരസ്സ്‌ , മാ ദുർഗ്ഗ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമെന്റുകൾ.. രഞ്ജിതയുടെ തന്നെ ബാംഗ്ലൂർ ബേസ്ഡ് ആയ പ്രൊഡക്ഷൻ കമ്പനി വർച്വസോ ആണ്‌ പ്രൊഡക്ഷനും മറ്റു സാങ്കേതിക വശങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത്. പതിവ് റീലുകളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി സംഗീതവും ഇതിനായി സൃഷ്ടിച്ചിരിക്കുന്നു. അർജുൻ ആനന്ദ് ശിവശങ്കരൻ ആണ്‌ സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത്.

Leave a Reply