താമരശ്ശേരിയിൽ സുഹൃത്തുക്കളായ യുവാക്കളെ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരിയിൽ സുഹൃത്തുക്കളായ യുവാക്കളെ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് താമരശ്ശേരിയിൽ സുഹൃത്തുക്കളായ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. നരിക്കുനി സ്വദേശി ഷിബിൻ ലാൽ (26), സുഹൃത്ത് ശരത്ത് (27) എന്നിവരെയാണ് മരിച്ചത്. ഷിബിൻ ലാലിനെ ചൊവ്വാഴ്ച രാവിലെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഷിബിൻ ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനായ ഷിബിൻ ലാൽ സഹോദരങ്ങൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
അതേസമയം ഷിബിൻ ലാലിൻറെ സുഹൃത്തും ചുങ്കം മുട്ടുകടവ് സ്വദേശിയുമായ ശരത്തിനെ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിലാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് ഷിബിൻ ലാലിൻറെ മരണ വിവരം അറിഞ്ഞ ശേഷം വീട്ടിലേക്ക് പോയ ശരത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇരുവരുടേയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്/. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തു.

Leave a Reply