അടുത്ത പടം ടർബോ: വീണ്ടും ഞെട്ടിക്കാൻ മമ്മുട്ടി കമ്പനി

അടുത്ത പടം ടർബോ: വീണ്ടും ഞെട്ടിക്കാൻ മമ്മുട്ടി കമ്പനി

പോക്കിരിരാജ, മധുരരാജ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാം ചിത്രത്തിന് ‘ടർബോ’ എന്നാണ് പേര്.മാസ് ആക്ഷന്‍ ചിത്രമാകും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി അറിയിച്ചാണ്‌ മമ്മൂട്ടി കമ്പനി സിനിമ പ്രഖ്യാപിച്ചത്‌.
പൃഥ്വിരാജ് നായകനായ ‘ഖലീഫ’ എന്ന ചിത്രം വൈശാഖ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘എമ്പുരാന്‍’ സിനിമയുടെ തിരക്കുകളിലേക്ക് കടന്നതിനാല്‍ ‘ഖലീഫ’യുടെ ചിത്രീകരണം അടുത്ത വര്‍ഷമേ ആരംഭിക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് വൈശാഖിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.

Leave a Reply