യുവതിയുടെ പുറകിലൂടെ പോയി ശരീരത്തിൽ കയറിപ്പിടിച്ചു ; പോലീസുകാരൻ അറസ്റ്റിൽ

യുവതിയുടെ പുറകിലൂടെ പോയി ശരീരത്തിൽ കയറിപ്പിടിച്ചു ; പോലീസുകാരൻ അറസ്റ്റിൽ

ജനങ്ങളെ സുരക്ഷ ഉറപ്പാക്കേണ്ട പൊലീസുകാർ സ്‌ത്രീകളെ കയറി പിടിച്ചതിന്‌ അറസ്റ്റിലായി. പിറവത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന യുവതികളെ കടന്നുപിടിച്ചതിനാണ്‌ മൂവാറ്റുപുഴ സ്റ്റേഷനിലെ കോൺസ്റ്റബിൾ പരീത് ആണ് അറസ്റ്റിലായത്. പിറവം പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുകയായിരുന്ന യുവതികളെയാണ് ഇയാൾ കയറിപ്പിടിച്ചത്.

വൈകിട്ട് ആറുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. എറണാകുളം സ്വദേശിനികളായ യുവതികൾ കുളിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന പരീത് യുവതികളുടെ പുറകിലൂടെ ചെന്ന് ശരീര ഭാഗത്ത് കയറിപ്പിടിക്കുകയായിരുന്നു. കയറിപ്പിടിച്ചതിന് പിന്നാലെ യുവതികൾ ബഹളംവെച്ചു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ തടഞ്ഞ് വെയ്ക്കുകയായിരുന്നു.
തുടർന്ന്‌ തങ്ങൾ പൊലീസുകാരാണെന്ന്‌ ഇവർ പറയുകയായിരുന്നു.ഇതേതുടർന്ന് യുവതികൾ രണ്ട് പോലീസുകാർക്കെതിരെ പരാതി നൽകുകയും രാമമംഗലം പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ഥലത്ത്‌ എത്തിയ രാമമംഗലം പോലീസ് പൊലീസുകാരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply