വന്ദേ ഭാരതിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പോലീസുകാരൻ ; ചോദ്യം ചെയ്ത ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറ്റവും!

വന്ദേ ഭാരതിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പോലീസുകാരൻ ; ചോദ്യം ചെയ്ത ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറ്റവും!

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. നിരവധി തവണ ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും റെയില്‍വേ നല്‍കിക്കഴിഞ്ഞു. എന്നാല്‍, നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥര്‍ തന്നെ ‘ഓസി’ന് ട്രെയിനില്‍ യാത്ര ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. Trains of India എന്ന ട്വിറ്റര്‍ (X) അക്കൗണ്ടിലാണ് ടിക്കറ്റില്ലാതെ യാത്ര ചെയ്ത പോലീസുകാരന്‍ ടിടിയോടും മറ്റ് യാത്രക്കാരോടും തട്ടിക്കയറുന്ന വീഡിയോ പങ്കുവച്ചത്.  ഈ വിഡീയോ Ghar Ke Kalesh എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചതിന് പിന്നാലെ രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

വന്ദേ ഭാരത് ട്രെയിനിൽ ടിക്കറ്റില്ലാതെ യൂണിഫോമില്‍ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തിയ ടിടിഇ. ടിക്കറ്റില്ലാതെയുള്ള ഉദ്യോഗസ്ഥന്‍റെ യാത്രയെ ചോദ്യം ചെയ്തു. സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

ടിക്കറ്റിലാതെ യാത്ര ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് മറ്റ് യാത്രക്കാര്‍ ബസില്‍ പോകാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ താൻ കയറേണ്ട ട്രെയിൻ തനിക്ക് മിസ്സായെന്നും അതിനാലാണ് വന്ദേ ഭാരതില്‍ കയറിയതെന്നും പോലീസ് ടിടിഇയോട് വിശദീകരിക്കുന്നു. തുടര്‍ന്ന് തന്‍റെ തെറ്റ് പൊറുക്കണമെന്നും പോലീസുകാരന്‍ ടിടിഇയോട് അഭ്യാര്‍ത്ഥിച്ചു. എന്നാല്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പോലീസുകാരനോട് ദേഷ്യപ്പെടുകയും പോലീസിനെ വഴക്ക് പറയുകയും ചെയ്യുന്നു. ഇതിനിടെ ഒരു യാത്രക്കാരന്‍ ടിടിയോട് പോലീസുകാരനെ ട്രെയിനില്‍ നിന്നും ഇറക്കിവിടാന്‍ പറയുന്നതും കേള്‍ക്കാം.


https://x.com/gharkekalesh/status/1712349107795509673?s=20

https://x.com/gharkekalesh/status/1712349107795509673?s=20‘ഈ പോലീസുകാരനെ സസ്പെൻഡ് ചെയ്യണം. അയാള്‍ തന്‍റെ അധികാരം മുതലെടുക്കുകയാണ്.’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. നിരവധി പേര്‍ ഇത്തരത്തില്‍ പെരുമാറുന്ന പോലീസുകാരെ സസ്പെന്‍റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഴുതി. ‘യൂണിഫോം ധരിച്ചാല്‍ എല്ലാവരുടെയും മേൽ അധികാരമുണ്ടെന്ന് അവർ കരുതുന്നു.

കൊള്ളാം, അവർ അഴിമതിക്കാരാണ്, 800 രൂപ ടിക്കറ്റ് എടുത്താൽ അവർക്ക് ഒന്നും സംഭവിക്കില്ല. എന്നാൽ, യാത്രയാണെങ്കിലും എല്ലാം സൗജന്യമായി എടുക്കുന്നതാണ് ഇവര്‍ക്ക് ശീലം. യാത്ര അല്ലെങ്കിൽ എന്തെങ്കിലും റെസ്റ്റോറന്‍റോ മദ്യമോ. ലജ്ജയില്ലാത്തവന്മാര്‍’ മറ്റൊരു കാഴ്ചക്കാരന്‍ കുറച്ച് കൂടി രൂക്ഷമായി പ്രതികരിച്ചു. ‘ ഒരു പോലീസ് ഓഫീസർ മാർക്കറ്റിൽ കച്ചവടക്കാർക്ക് പണം കൊടുക്കുന്നതും ബസ് ടിക്കറ്റ് വാങ്ങുന്നതും ഇതുവരെ കണ്ടിട്ടില്ല.’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. യുപിയില്‍ ഇതിന് മുമ്പും പോലീസുകാര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പിടിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. 

Leave a Reply