ഹാസ്യ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അഞ്ജന അപ്പുകുട്ടൻ. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ഇട്ടിമാണി, ഡാർവിന്റെ പരിണാമം, ഒരു മുത്തശ്ശി കഥ, തട്ടിൻപുറത്ത് അച്യുതൻ, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും അച്ഛനുവേണ്ടി വാറ്റ് ചാരായം കടത്തി ഒരിക്കൽ എയർപോർട്ടിൽ പിടിക്കപ്പെട്ടതിനെകുറിച്ചും തുറന്നുപറയുകയാണ് താരം. ഒരിക്കൽ താൻ ഉഗാണ്ടയിൽ പോയപ്പോൾ അവിടുത്തെ വരാഗി എന്ന വാറ്റ് ചാരയാത്തെ കുറിച്ച് അറിയുകയും നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ തന്റെ അച്ഛനുവേണ്ടി അഞ്ച് ബോട്ടിൽ വരാഗി വാങ്ങുകയും ചെയ്തു. എന്നാൽ എയർപോർട്ടിൽ എത്തിയപ്പോൾ എയർപോർട്ട് അധികൃതർ വാറ്റ് കടത്താൻ ശ്രമിച്ചതിന് തന്നെ പിടികൂടിയെന്നും അപ്പോഴാണ് വാറ്റ് കൊണ്ട് വരുന്നത് നിയമവിരുദ്ധമാണെന്ന് താൻ അറിയുന്നതെന്നും താരം പറയുന്നു.
തന്റെ കൂടെയുള്ളവരും അത് വാങ്ങിയിരുന്നുവെന്നും എന്നാൽ അവരുടെതൊക്കെ വെയ്സ്റ്റ് ബിനിൽ കളയുകയായിരുന്നുവെന്നും താരം പറഞ്ഞു. തന്നെ പരിശോധിച്ചത് ഒരു നീഗ്രോ ചേട്ടൻ ആയിരുന്നു. അയാളെ നല്ലവണ്ണം സോപ്പിട്ട് അത് താൻ തിരികെ വാങ്ങുയായിരുന്നുവെന്നും താരം പറഞ്ഞു. തന്നെ എപ്പോൾ എയർപോർട്ടിൽ എത്തിയാലും എയർപോർട്ടിൽ തടഞ്ഞ് വയ്ക്കാറുണ്ടെന്നും താരം പറഞ്ഞു.
അതുപോലെ എയർപോർട്ടിൽ വച്ച് പിടിക്കപ്പെട്ട മറ്റൊരു സംഭവത്തെ കുറിച്ചും താരം പറയുന്നു. ഒരിക്കൽ താൻ ഗൾഫിൽ ഒരു പരിപാടിക്ക് പോയപ്പോൾ എയർപോർട്ടിലെ പരിശോധനയിൽ തന്റെ ബാഗ് പിടിച്ചെടുത്തു. താൻ പരിപാടികുള്ള വസ്ത്രങ്ങളൊക്കെ ബാഗിൽ വച്ചിരുന്നു ഒപ്പം സേഫ്റ്റി പിന്നും വച്ചിരുന്നു എന്നാൽ അത് വയ്ക്കാൻ പാടില്ല എന്ന് തനിക്കറിയില്ലയിരുന്നു അതുകൊണ്ടായിരുന്നു അന്ന് താൻ പിടിക്കപെട്ടതെന്ന് താരം പറയുന്നു. അരമണിക്കൂർ സമയം ഒരു ഇറാനിക്കാരൻ തന്നെ ചോദ്യം ചെയ്യുകയും തന്റെ ബാഗൊക്കെ പരിശോധിക്കുകയും ചെയ്തു. എന്നാൽ തന്റെ കൂടെയുള്ളവരൊക്കെ പോയെങ്കിലും തന്നെ മാത്രം നിർത്തി ചോദ്യം ചെയ്തു. തന്റെ നെറ്റിയിലെ മൂകാംബിക ദേവിയുടെ സിന്ദൂരകുറിയെ കുറിച്ച് ചോദിച്ചു. അപ്പോഴൊക്കെ താൻ ആകെ പേടിച്ചിരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.