സാധാരണക്കാരനെ ദുരിതത്തിലാക്കി പച്ചക്കറി വില ഉയരുകയാണ്. പ്രത്യേകിച്ച് തക്കാളി. ജൂലൈയിൽ 40 രൂപ ഉണ്ടായിരുന്ന തക്കാളി ഇപ്പോൾ സെഞ്ചുറിയും കടന്നിരിക്കുകയാണ്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ രാജ്യത്ത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും, വരും ആഴ്ചകളിൽ തക്കാളി കിലോയ്ക്ക് 300 രൂപ വരെ എത്തുമെന്നും കാർഷിക വിദഗ്ധർ പറയുന്നു.
രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തക്കാളിയുടെ ഉൽപാദനത്തെയും, ലഭ്യതയെയും മോശമായി ബാധിക്കുമെന്നും, ഇത് വില ഉയരാൻ ഇടയാക്കുമെന്നാണ് റിപ്പോർട്ടുകൾ .