പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാർത്ഥിയെയും ബിജെപി സ്ഥാനാർത്ഥിയെയും ഇന്നറിയാം;ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഇടത് സ്ഥാനാർത്ഥിയെയും ബിജെപി സ്ഥാനാർത്ഥിയെയും ഇന്നറിയാം;ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന്

കോട്ടയം: പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ജയ്ക്ക്സി തോമസിനെ രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തുന്നത്. ഇതിന് ശേഷം മണ്ഡലത്തിൽ മുഴുവൻ ജയ്ക്കിന്റെ വാഹന പര്യടനവും സിപിഎം തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെ കൂടി ഇന്നറിയാം. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകും. ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ സംസ്ഥാന ജനറൽ സെക്രട്ടറിജോർജ് കുര്യൻ എന്നിവരുടെ പേരിനാണ് മുൻഗണന. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ മത്സരിച്ച മധ്യമേഖല പ്രസിഡൻറ് എൻ.ഹരിയും പാർട്ടിയുടെ പരിഗണനയിലുണ്ട്.

Leave a Reply