കാസർകോട് ജില്ലയിൽ ഏതാനും ദിവസമായി തിമിർത്തു പെയ്ത മഴക്ക് വെള്ളിയാഴ്ച ജില്ലയിൽ ശക്തി കുറഞ്ഞു. മഴകുറഞ്ഞു തുടങ്ങിയെങ്കിലും പലയിടത്തും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. എങ്കിലും ഭീദിതമായ അവസ്ഥക്ക് നേരിയ ആശ്വാസം കണ്ടുതുടങ്ങിയിട്ടുണ്ട്.
തീരദേശപ്രദേശത്തുള്ളവര്‍ക്ക് അധികൃതർ നൽകിയ ജാഗ്രത നിര്‍ദ്ദേശം തുടരുന്നുണ്ട്. മഞ്ചേശ്വരം, ഉപ്പള, മൊഗ്രാല്‍, നീലേശ്വരം, കാര്യങ്കോട് പുഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കരകവിഞ്ഞൊഴുകിയത്. അടിയന്തിര സഹായത്തിന് കലക്ടറേറ്റിലെയും താലൂക്കിലെയും കണ്ട്രോള് റൂമില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു..