കാ​സ​ർ​കോ​ട് ജില്ലയിൽ മഴലഭ്യത സാധാരണ നിലയിലേക്ക്’ നിർദേശങ്ങൾ തുടരുന്നു

കാ​സ​ർ​കോ​ട് ജില്ലയിൽ മഴലഭ്യത സാധാരണ നിലയിലേക്ക്’ നിർദേശങ്ങൾ തുടരുന്നു

കാസർകോട് ജില്ലയിൽ ഏ​താ​നും ദി​വ​സ​മാ​യി തി​മി​ർ​ത്തു പെ​യ്ത മ​ഴ​ക്ക്​ വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ ശ​ക്​​തി കു​റ​ഞ്ഞു. മ​ഴ​കു​റ​ഞ്ഞു തു​ട​ങ്ങി​യെങ്കി​ലും പ​ല​യി​ട​ത്തും ക​യ​റി​യ വെ​ള്ളം ഇ​റ​ങ്ങിത്തുട​ങ്ങി​യി​ട്ടി​ല്ല. പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും ഭീ​ദി​ത​മാ​യ അ​വ​സ്ഥ​ക്ക്​ നേ​രി​യ ആ​ശ്വാ​സം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

തീരദേശപ്രദേശത്തുള്ളവര്‍ക്ക് അധികൃതർ നൽകിയ ജാഗ്രത നിര്‍ദ്ദേശം തുടരുന്നുണ്ട്. മഞ്ചേശ്വരം, ഉപ്പള, മൊഗ്രാല്‍, നീലേശ്വരം, കാര്യങ്കോട് പുഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കരകവിഞ്ഞൊഴുകിയത്. അടിയന്തിര സഹായത്തിന് കലക്ടറേറ്റിലെയും താലൂക്കിലെയും കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു..

Leave a Reply