വീടിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങൾ; റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന ‘ കോടതി വിധി’ യുടെ സ്വിച്ച് ഓൺ കർമ്മം മേൽപറമ്പ് സി ഐ ഉത്തoദാസ് നിർവഹിച്ചു

വീടിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങൾ; റിയൽ ഇന്ത്യ വിഷൻ ഒരുക്കുന്ന ‘ കോടതി വിധി’ യുടെ സ്വിച്ച് ഓൺ കർമ്മം മേൽപറമ്പ് സി ഐ ഉത്തoദാസ് നിർവഹിച്ചു

ഒരു വീടിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി അസ്‌ലം പുല്ലേപടി തിരക്കഥയെഴുതി ശരീഫ് സലാല സംവിധാനവും നിർമ്മാണ നിർവഹണവും ചെയ്യുന്ന ‘കോടതി വിധി’ എന്ന ഷോർട്ട് ഫിലിമിന്റെ സ്വിച്ച് ഓൺ കർമം മേൽപറമ്പ് സി ഐ ഉത്തoദാസ് നിർവഹിച്ചു. റിയൽ ഇന്ത്യ വിഷന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിൻറെ ഛായഗ്രഹണം അഷ്‌റഫ് ബംബ്രാണിയാണ്. അസ്‌ലം പുല്ലേപടി, അഷ്‌റഫ്‌ ബംബ്രാണി, അശ്വതി ആനന്ദ്, ലിസ മറിയം, അജ്മൽ അഷ്‌കർ, അഫ്രാസ് ബംബ്രാണി, അനസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സമകാലിക പ്രസ്കതമായ ഒരു വിഷയമാണ് ചിത്രം അവതരിപ്പിക്കുന്നതെന്നും ഉടൻ ഈ ഷോർട്ട് ഫിലിം പ്രേക്ഷകരിലേക്കെത്തുമെന്നും ചിത്രത്തിൻറെ സംവിധായകൻ ശരീഫ് സലാല വ്യക്തമാക്കി. റിയൽ ഇന്ത്യ വിഷന്റെ ബാനറിൽ ശരീഫ് സലാല ആദ്യമായി ഒരുക്കുന്ന ഷോർട്ട് ഫിലിം കൂടിയാണ് കോടതി വിധി.

ചടങ്ങിൽ എഫ് ആർ ഡ്രൈവിങ് സ്‌കൂൾ ഓണർ ഫസൽ റഹ്‌മാൻ, കണ്ടം ബ്രദേഴ്‌സ് ഫ്രെയിം അഹമ്മദ് അഫ്‌റ എന്നിവർ പങ്കടുത്തു

Leave a Reply