ഏക സിവിൽ കോഡ്; ആശങ്കയറിയിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ഏക സിവിൽ കോഡ്; ആശങ്കയറിയിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

ഏക സിവിൽ കോഡിൽ ആശങ്കയറിയിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഏക സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ കെട്ടുറപ്പ് കുറയ്ക്കുമെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏക സിവിൽ കോഡ് വന്നാൽ രാജ്യത്തിന്റെ അഖണ്ഡത ഇല്ലാതാക്കും, ഭിന്നിപ്പ് വർധിക്കുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷൻ എന്നിവർക്ക് നിവേദനം നൽകിയിരുന്നു. ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏകീകൃത സിവിൽ കോഡ് വഴിവെക്കുമെന്നും ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു

Leave a Reply