കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കി; അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കി; അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കിതിന്റെ ദേഷ്യത്തിൽ അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി 46 കാരൻ. പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയിലാണ് സംഭവം. പ്രതിയായ 46 കാരനായ റോബിൻ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു.

റോബിന്റെ അയൽവാസികളായ സ്ത്രീയും അവരുടെ ഭർത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണർ മന്ദീപ് സിംഗ് സിദ്ധു മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരീന്ദർ കൗർ ( 70), ഭർത്താവ് ചമൻ ലാൽ (75), അമ്മായിയമ്മ സുർജിത് (90) എന്നിവരെയാണ് റോബിൻ ചുറ്റിക തലക്കടിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ റോബിന് വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കുകയും കുട്ടികൾ ഉണ്ടാകാൻ ചികിത്സ നടത്തണമെന്നും കൊല്ലപ്പെട്ട സുരീന്ദർ കൗർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ മുന്നിൽവെച്ച് ഇക്കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നതും റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ചുറ്റികയുമായെത്തിയ റോബിൻ വീട്ടിൽ കയറി മൂന്നുപേരെയുംകൊല്ലുകയായിരുന്നു.

Leave a Reply