എറൌണ്ട് മേൽപ്പറമ്പ് ദുബായിൽ സംഘടിപ്പിച്ച പന്ത്രണ്ടാമത് മേൽപറമ്പ് പ്രവാസി ലീഗ് (എം.പി.എൽ) ഫുട്ബോൾ ടൂർണ്ണമെന്റിൽ സമീർ ജികോമിന്റെ ഉടമസ്ഥതയിലുള്ള ജിംകോം കീഴൂർ ജേതാക്കളായി. ഫൈനലിൽ, എം പി എൽ പത്തിലെ ചാമ്പ്യൻമാരായ ആറ്റിറ്റ്യുഡ് കൈനോത്താർ എഫ്.സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജീകോം പരാജയപ്പെടുത്തിയത്. കഴിഞ്ഞ എം.പി.എൽ സീസണുകളിൽ നിർഭാഗ്യം കൊണ്ട് കൈവിട്ടുപോയ എം.പി.എൽ കിരീടമെന്ന സ്വപ്നമാണ് ഇപ്രാവിശ്യം യഥാർഥ്യമായത്. കിഴുരിന് വേണ്ടി അസർ ദേളിയും ഹുസൈൻ കീഴൂരും ഗോളുകൾ നേടി.
കോർണർ വേൾഡ് ദേളി ജംഗ്ഷൻ മൂന്നാം സ്ഥാനവും, ജി.എഫ്.സി റേഞ്ചേഴ്സ് ഒരവങ്ങര നാലാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ജീകോം കീഴൂരിന്റെ റിസ്‌വാനും മികച്ച ഫോർവേഡായി മുഹമ്മദ് കീഴൂരും മികച്ച ഡിഫൻഡറായി ആറ്റിട്യൂട് കൈനോത്താർ എഫ്.സിയുടെ അനസ് കൈനോത്തും മികച്ച ഗോൾ കീപ്പറായി അനസ് കീഴൂരും എമർജിങ് താരമായി മഖ്ബൂൽ കൈനോത്തും തെരഞ്ഞെടുക്കപ്പെട്ടു. അസർ ദേളിയാണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്.
ജേതാക്കൾക്കുള്ള ട്രോഫിയും കാഷ് അവാർഡും ടൂർണ്ണമെന്റ് ടൈറ്റിൽ സ്പോൺസർമാരായ റയാ ഫാഷൻ അബായ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഇല്യാസ് പള്ളിപ്പുറം സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാരായ ആറ്റിറ്റ്യുഡ് കൈനോത്താർ എഫ്.സിക്ക് ടൂർണ്ണമെന്റിലെ ട്രോഫി & കാഷ് അവാർഡ് സ്പോൺസർമാരായ ജീകോം മൊബൈലിന്റെ മാനേജിങ് പാർട്ണറായ സമീർ ജീകോം ട്രോഫിയും സഹ സ്പോൺസർമാരായ ലിവ ഓയാസിസ് സൂപ്പർ മാർക്കറ്റ് എം.ഡി റൗഫ് കെ.ജി.എൻ കാഷ് അവാർഡും സമ്മാനിച്ചു.
ഇല്യാസ് പള്ളിപ്പുറം, സമീർ ജികോം, അഷറഫ് ബോസ്സ്, ഷാഫി കൊച്ചനാട്, റസാക്ക് കിഴൂർ, നൗഷാദ് വളപ്പിൽ, ഹാഷി അൽ മാസ്, അലി-മുജീബ്-മാഹിൻ മജ്നാസ്, ഖാലിദ് എ.ആർ, ബഷീർ കട്ടകാൽ, ജാഫർ റേഞ്ചേഴ്സ്, തയ്യിബ് ഫാനൂസ്, അബ്ദുൽ അസീസ് സി.ബി, യാസർ പട്ടം, ഹാരിസ് കല്ലട്ര, അസ്ഹർ സി.എ, ശിഹാബ് തങ്ങൾ, ഷാഫി ചെമ്പിരിക്ക, റഹ്‌മാൻ ഡി.എൽ.ഐ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ഫൈനൽ മത്സരത്തിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് കളിക്കാരുമായി പരിചയപ്പെട്ടു.
സമ്മാനദാന ചടങ്ങിലും ടൂർണ്ണമെന്റിന്റെ ഉദ്‌ഘാടന ചടങ്ങിലുമായി ആസിഫ് ബോസ്, ഇക്ബാൽ ഹത്ത്ബൂർ, ഇബ്രാഹിം ബെറിക, റാഫി പള്ളിപ്പുറം, അമീർ കല്ലട്ര, മജീദ് കട്ടക്കാൽ, ഹനീഫ് കട്ടക്കാൽ, സാഹിദ് മാണിക്കോത്ത്, ബാബ തുടങ്ങിയ വിശിഷ്ട അതിഥികൾ പങ്കെടുത്തു.